രാജീവ് ഗാന്ധി വധക്കേസ്: നളിനി പരോളിൽ പുറത്തിറങ്ങി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനി പരോളിൽ പുറത്തിറങ്ങി. 30 ദിവസത്തേക്കാണ് പരോൾ. മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.മകളുടെ വിവാഹത്തിനായാണ് പരോൾ അനുവദിച്ചത്. ഉപാധികളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.ആറ് മാസത്തെ പരോൾ വേണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വർഷമായി നളിനി ജയിലിലാണ്. 1991ൽ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

