താ­യ്‌ലൻ­ഡിൽ ബസിന് തീ­ പി­ടി­ച്ച്‌ 21 മരണം


ബാങ്കോക്ക് : ബാങ്കോക്കിന് സമീപം തായ്‌ലൻഡിൽ‍ ബസിന് തീ പിടിച്ച് 21 പേർ‍ മരിച്ചു. മ്യാന്‍മറിൽ‍ നിന്ന് ജോലിക്കാരുമായി പോയ ബസാണ് അപകടത്തിൽ‍പ്പെട്ടത്. ബസ് പൂർ‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവറും ഭാര്യയും ഉൾ‍പ്പെടെ 48 പേർ‍ ബസിലുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ‍ അറിയിച്ചു. 27 പേർ‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചതായും അവർ‍ വ്യക്തമാക്കി.

ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തായ്‌ലാൻഡ് തൊഴിൽ‍ മന്ത്രാലയത്തിൽ‍ ജോലി പെർ‍മിറ്റ് രജിസ്‌ട്രേഷൻ നടപടികൾ‍ പൂർ‍ത്തിയാക്കിയ തൊഴിലാളികളായിരുന്നു. വാഹനത്തിന്റെ എഞ്ചിന് തീ പിടിക്കുകുയും പെട്ടെന്ന് തന്നെ അത് വാഹനം മുഴുവനായും പടർ‍ന്നുപിടിക്കുകയും ചെയ്തതാണ് അപകടകാരണമെന്നാണ് റിപ്പോർ‍ട്ടുകൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed