സി­­­റി­­­യയി­­­ലെ­­­ സംഘർ­­ഷം ഉടൻ അവസാ­­­നി­­­പ്പി­­­ക്കണമെ­­­ന്ന് യു­­­.എൻ


ഡമസ്്ക്കസ് : സിറിയയിൽ ഇസ്രയേൽ−ഇറാൻ അക്രമണത്തോടെ ഉടലെടുത്ത സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് നാഷൻസ് (യു.എൻ) മേധാവി അന്റോണിയോഗുട്ടറസ് പറഞ്ഞു. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സംഘർഷങ്ങളിൽ നിന്ന് പിന്നോട്ട് പോവണമെന്ന് ഗുട്ടറസ് അഭ്യർത്ഥിച്ചു. നിലവിലെ സ്ഥിതിഗതികൾ ആശങ്കാജനകാമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇസ്രയേലിന്റെ അധീനതയിലുള്ള ജൂലാൻ കുന്നുകളിലേക്ക് ഇറാൻ ഡ്രോൺ പറത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് ഇറാന്റെ പോർവിമാനങ്ങൾ ആക്രമിക്കാനൊരുങ്ങിയ ഇസ്രയേലിന്റെ വിമാനം സിറിയൻ സൈന്യം വെടിവെച്ച് തകർക്കുകയായിരുന്നു. വെടിവെയ്പിൽ തകർന്ന വിമാനം വടക്കൻ ഇസ്രയേലിലെ ഗ്രാമത്തിനടുത്ത് തകർന്ന് വീഴുകയായിരുന്നു.

ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തൊട്ടുപിന്നാലെ ഇസ്രയേലിനു പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് പെന്റഗണും അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റും ഇറാനോട് ആവശ്യപ്പെട്ടു. അതേസമയം ഡ്രോൺ ഇസ്രയേലിന്റെ വ്യോമ പരിധി ലംഘിച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം. ആദ്യമായാണ് സിറിയൻ ആക്രമണത്തിൽ ഇസ്രയേൽ വിമാനം തകരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed