അസാ­ധു­ നോ­ട്ടു­കൾ ഇതു­വരെ­ എണ്ണി­ത്തി­ട്ടപ്പെ­ടു­ത്തി­യി­ട്ടി­ല്ലെ­ന്ന് റി­സർ­വ് ബാ­ങ്ക് ഒാഫ് ഇന്ത്യ


ന്യൂഡൽഹി : കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ച് 15മാസമായിട്ടും തിരികെയെത്തിയ 500, 1000 രൂപയുടെ അസാധു നോട്ടുകൾ ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ(ആർ.ബി.ഐ) അറിയിച്ചു. 

നോട്ട് നിരോധിച്ചതിനെ തുടർന്ന് ബാങ്കുകളിൽ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജ നോട്ടുകൾ കണ്ടെത്തുന്നതിനുമാണ് എണ്ണൽ പ്രക്രിയ ഇപ്പോഴും തുടരുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി. ദേശീയ വാർത്ത ഏജൻസിയിലെ മാദ്ധ്യമപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് ആർ.ബി.ഐയുടെ മറുപടി.

59 യന്ത്രങ്ങളുടെ സാഹായത്താലാണ് ഇപ്പോൾ നോട്ട് എണ്ണൽ നടക്കുന്നതെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പ്രകിയ പുരോഗമിക്കുകയാണെന്നും ആർ.ബി.ഐ പറയുന്നു. എന്നാൽ നോട്ട് എണ്ണൽ എപ്പോൾ അവസാനിക്കുമെന്നോ ഇത് എവിടെയാണ് നടക്കുന്നത് എന്നതിന്റെ വിശദീകരണം ആർ.ബി.ഐ നൽകുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed