റഷ്യൻ എണ്ണക്കച്ചവടം അവസാനിപ്പിക്കണം: ഇന്ത്യയോടും ചൈനയോടും ആവശ്യപ്പെട്ട് സെലെൻസ്‌കി


ശാരിക

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയും ചൈനയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി യോഗത്തിന് മുന്നോടിയായി 'വാൾസ്ട്രീറ്റ് ജേണലിന്' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

റഷ്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ പ്രധാനമായും ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളിലെ ഊർജ്ജ കച്ചവടത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ രാജ്യങ്ങൾ എണ്ണ വാങ്ങുന്നത് നിർത്തലാക്കിയാൽ റഷ്യക്ക് സാമ്പത്തിക പ്രതിസന്ധി മൂലം യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായി ഇന്ത്യയും ചൈനയും മാറിയിരുന്നു. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 16.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ നികുതി (താരിഫ്) ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന 'ഗ്രഹാം സാങ്ഷൻസ് ആക്ട്' അമേരിക്ക നിയമമാക്കിയ പശ്ചാത്തലത്തിലാണ് സെലെൻസ്‌കിയുടെ ഈ പ്രതികരണം.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed