പാ­നമയി­ലെ­ അമേ­രി­ക്കൻ അംബാ­സഡർ രാ­ജി­വെ­ച്ചു­


വാഷിംഗ്ടൺ : പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, പ്രസിഡണ്ടിനെയും അദ്ദേഹത്തിന്‍റെ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് താൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ, പ്രസിഡണ്ടിന്‍റെ പല നയങ്ങളോടും യോജിക്കാൻ സാധിക്കുന്നില്ലെന്നും ഫീലി പറഞ്ഞു. ഈ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. 

സംഭവം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന വിശദീകരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed