ഐ.എസിനെതിരെ സഖ്യകക്ഷി മുന്നേറ്റം : 95 ശതമാനം സ്ഥലവും തിരിച്ച് പിടിച്ചു
അമ്മാൻ : ഇറാഖ്−സിറിയ അതിർത്തിയിൽ ഇസ്ലാമിക് േസ്റ്ററ്റ് ഭീകരർ കൈവശം വച്ചിരുന്ന സ്വയംഭരണ പ്രദേശത്തിന്‍റെ 95 ശതമാനം സ്ഥലവും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി തിരിച്ചുപിടിച്ചു. സഖ്യകക്ഷി സൈന്യത്തിലെ അമേരിക്കൻ പ്രതിനിധി ബ്രെറ്റ് മക്ഗുർഗാണ് ഇക്കാര്യം അറിയിച്ചത്.
മേഖലയിൽ ഐ.എസിന്‍റെ ദുർഭരണത്തിന്‍ കീഴിൽ കഴിഞ്ഞിരുന്ന 75 ലക്ഷം ജനങ്ങളെ മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 2014ലാണ് ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാജ്യങ്ങൾ അതിർത്തി മേഖലയിൽ ആക്രമണം തുടങ്ങിയത്. അന്നു മുതൽ ഇറാഖ് – സിറിയ പ്രദേശങ്ങളിലെ ഓരോ ഇഞ്ചും ഐ എസിൽനിന്നു വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സഖ്യകക്ഷി സൈന്യം.
ഐ.എസിന്റെ സാന്പത്തിക സ്ഥിതിയെയും സഖ്യകക്ഷിയുടെ നീക്കങ്ങൾ ബാധിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഭാഗമായി ഐ.എസിനു വൻതോതിൽ ആൾനാശം നേരിട്ടിരുന്നു. പരാജയം പ്പെട്ടതിനെെത്തുടർന്നു പല വിദേശി ഭീകരരും സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകുന്നുമുണ്ട്. എന്നാൽ തിരികെയെത്തി ആക്രമണം നടത്താൻ സാധ്യതയുള്ളതിനാൽ ഇവർ വരുന്നതു തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അതിർത്തികളിലും വ്യോമയാന മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മക്ഗുർക് വ്യക്തമാക്കി.


