എച്ച്‌ 1 ബി­ ചട്ടങ്ങൾ‍ കർ‍­ശനമാ­ക്കി­യ ബി­ല്ലിന്‌ കോ­ൺ‍­ഗ്രസ്‌ കമ്മി­റ്റി­യു­ടെ­ അനു­മതി­


വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രഫഷണലുകൾ‍ക്കിടയിൽ‍ ഏറെ ഡിമാൻഡുള്ള എച്ച്‌ 1 ബി വിസയുള്ളവർ‍ക്ക്‌ നൽ‍കേണ്ട മിനിമം ശന്പളം 60,000 ഡോളറിൽ‍ നിന്ന്‌ 90,000 ലക്ഷം ഡോളറാക്കി ഉയർ‍ത്തിയും മറ്റു നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വിഭാവനം ചെയ്യുന്ന ബില്ല് യു.എസ് കോൺഗ്രസിന്‍റെ ഹൗസ് ജൂഡീഷറി കമ്മിറ്റി അംഗീകരിച്ചു. 

അമേരിക്കക്കാർക്കു തൊഴിലവസരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ല് ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രഫഷണലുകൾക്കും സോഫ്റ്റ് വെയർ കന്പനികൾക്കും ദോഷം ചെയ്യും. ബില്ലിലെ നിർദേശ പ്രകാരം കുറഞ്ഞ ശന്പളം 60,000 ഡോളറിൽനിന്ന് 90,000 ആക്കി ഉയർത്തും. കന്പനികൾ ഇന്ത്യയിൽ നിന്നടക്കമുള്ള പ്രൊഫഷണലുകളെ കുറഞ്ഞ വേതനത്തിൽ നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഇങ്ങനെ ഒരു വ്യവസ്ഥ.

ദി പ്രൊട്ടക്‌ട്‌ ആൻഡ്‌ ഗ്രോ അമേരിക്കൻ ജോബ്‌സ്‌ ആക്‌ട്‌ (എച്ച്‌.ആർ‍− 170) എന്ന നിയമം കോൺ‍ഗ്രസിലെ ജുഡീഷ്യൽ‍ കമ്മിറ്റി ആണ്‌ പാസാക്കിയത്‌. ഇനി അടുത്ത നടപടിക്കായി സന്പൂർ‍ണസഭയുടെ പരിഗണനയ്‌ക്കുവരും. പ്രസിഡണ്ട്‌ ഡോണൾ‍ഡ്‌ ട്രംപിന്റെ അംഗീകാരത്തിനു സമർ‍പ്പിക്കുന്നതിനുമുന്പ്‌ ബില്ല് സെനറ്റിലും പാസാകേണ്ടതുണ്ട്‌. എച്ച്‌ 1 ബി വിസ അടക്കമുള്ള കുടിയേറ്റ നിയമപരിഷ്‌കരണങ്ങളിൽ‍ ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്കൻ അംഗങ്ങൾ‍ക്കും വൈറ്റ്‌ഹൗസിനുമുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ‍ കണക്കിലെടുത്താൽ‍ ബില്ല് യു.എസ്‌ പാർ‍ലമെന്റ്‌ കടക്കാനും നിയമാകാനും നന്നേ ബുദ്ധിമുട്ടും.  

അമേരിക്കയിലെ തൊഴിലുകളുടെ സംരക്ഷണത്തിനും വർദ്ധനയ്ക്കുമുള്ള നിയമം എന്നാണ് ബില്ലിന്‍റെ പേര്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്കു തന്നെ കൊടുക്കണം എന്നാണ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ താത്പര്യം. ഇതിന്‍റെ ചുവടുപിടിച്ചാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. 

ഉയർന്ന സാങ്കേതിക പരിജ്ഞാനം വേണ്ട ഐ.ടി മേഖലയിലടക്കമാണ് എച്ച്1 ബി വിസ അനുവദിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഐ.ടി ജീവനക്കാർ ഈ വിസ ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി അടക്കമുള്ള സംഘടനകൾ ബില്ലിനെ എതിർക്കുന്നു. ഇന്ത്യൻ കന്പനികൾ അമേരിക്കയിൽ 1,13,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നും 1,800 കോടി ഡോളർ നിക്ഷേപിച്ചുവെന്നും സംഘടന പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed