മു­ഗാ­ബെ­ രാ­ജി­വയ്ക്കണമെ­ന്ന്​ ആവശ്യപ്പെ­ട്ട്​ പ്രതി­പക്ഷ നേ­താ­ക്കൾ


ഹരാരെ : ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ സൈനിക അട്ടിമറിയോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡണ്ട് റോബർട്ട് മുഗാബെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യ താൽപ്പര്യവും ജനവികാരവും മാനിച്ച് പ്രസിഡണ്ട് രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികളുടെ നേതാവ് മോർഗൻ സ്വാങ്ഗിരായി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

നാഷണൽ ട്രാൻസിഷൻ ബോഡി രൂപീകരിച്ച് സൈന്യത്തിൽ നിന്നും രാജ്യത്തിന്‍റെ അധികാരം തിരിച്ചുപിടിക്കണമെന്നും എത്രയും വേഗം സിംബാബ്‌വെയിൽ നിയമാനുസൃതമായ ഭരണം സ്ഥാപിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

അധികാരം വിട്ടൊഴിയാത്ത മുഗാബെയുമായി ചർ‍ച്ച നടത്താൻ സൈന്യം കത്തോലിക്ക പുരോഹിതൻ‍ മധ്യസ്ഥനായ സംഘത്തെ അയച്ചിരുന്നു. എമേഴ്സൺ മൻ‍ഗ്വാഗായെ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് പുനർ‍ നിയമിച്ച ശേഷം മുഗാബെ സ്ഥാനത്ത് നിന്നും ഒഴിയണമെന്നായിരുന്നു സൈന്യം മുന്നോട്ട് വെച്ച ഉപാധി. ഇതെല്ലാം മുഗാബെ പാടെ നിരസിച്ചു. 

പഴയ ഒളിപ്പോരാളി നേതാവായിരുന്ന മുഗാബെയുടെ നേതൃത്വത്തിൽ‍ 1980ലാണ് സിംബാബ്‍വെ സ്വാതന്ത്ര്യം നേടിയത്. അന്ന് മുതൽ‍ 37വർ‍ഷത്തോളം അധികാര കൈമാറ്റമില്ലാതെ മുഗാബെ തന്നെ തുടർ‍ന്നിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed