പ്ലാ­സ്റ്റിക് വാ­ട്ടർ‍ ബോ­ട്ടിൽ‍ വി­മു­ക്ത സംസ്ഥാ­നമാ­കാ­നൊ­രു­ങ്ങി­ മഹാ­രാ­ഷ്ട്ര


മുംബൈ : മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് വാട്ടർ‍ ബോട്ടിലിന് നിരോധനം ഏർപ്പെടുത്തുന്നു. ‍ ഇതിന്‍റെ ഭാഗമായി സർ‍ക്കാർ‍ ഓഫീസുകളിൽ‍ പ്ലാസ്റ്റിക് ബോട്ടിലുകളിൽ‍ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേർ‍പ്പെടുത്തി. 2018 മാർ‍ച്ചോടെ മഹാരാഷ്ട്രയിൽ‍ പ്ലാസ്റ്റിക് കുപ്പികൾ‍ പൂർ‍ണമായി ഒഴിവാക്കുമെന്ന് പരിസ്ഥിതിമന്ത്രി രാംദാസ് കദം പറഞ്ഞു. പ്ലാസ്റ്റിക്കിന് പകരം പേപ്പർ‍, തുണി ബാഗുകൾ‍ വിപണിയിൽ‍ സജീവമാക്കാനാണ് സർ‍ക്കാർ‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ഓഫീസുകളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ‍ കൊണ്ടുവരുന്നത് വിലക്കാനും സർ‍ക്കാരിന് പദ്ധതിയുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed