ലോകത്തെ സന്പത്തിന്റെ പകുതിയും ഒരു ശതമാനം അതിസന്പന്നരുടെ കൈയിൽ
ന്യൂയോർക്ക് : ലോകത്തെ സന്പത്തിന്റെ വിതരണത്തിൽ അസമത്വം വെളിവാക്കുന്ന റിപ്പോർട്ടുമായി ക്രെഡിറ്റ് സ്യൂസ് കന്പനി. ലോകത്തിലെ സന്പത്തിന്റെ പകുതിയും ജനസംഖ്യയിൽ ഒരു ശതമാനം വരുന്ന അതിസന്പന്നരുടെ കൈയിലെന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിക് ആസ്ഥാനമായുള്ള കന്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കോടി ഡോളറിലേറെ സന്പത്തുള്ളവരെയാണ് അതിസന്പന്നരായി കണക്കാക്കുന്നത്.
2008ൽ ആഗോള സന്പത്തിന്റെ 42.5 ശതമാനമാണ് ഒരു ശതമാനം വരുന്ന അതിസന്പന്നർ കൈയടക്കിയിരുന്നത് എങ്കിൽ ഇന്ന് അത് 50 ശതമാനമായി. 106 ലക്ഷം കോടി പൗണ്ട് വരുമിതെന്നും ഇതിന്റെ എട്ടിലൊന്നേയുള്ളൂ യു.എസ് സന്പദ്്വ്യവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 350 കോടിയുടെ കൈയിൽ ആഗോളസന്പത്തിന്റെ 2.7 ശതമാനം മാത്രമേയുള്ളൂ. 2008−ലെ സാന്പത്തിക പ്രതിസന്ധിയിൽ നിന്ന് അതിസന്പന്നർ നേട്ടമുണ്ടാക്കി. സന്പത്തിന്റെ വിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കോടീശ്വരന്‍മാരുടെയും ശതകോടീശ്വരന്‍മാരുടെയും എണ്ണത്തിൽ വൻ വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. 2000−ത്തിനുശേഷം ലോകത്തെ കോടീശ്വരന്‍മാരുടെ എണ്ണത്തിൽ 170 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.
അതേ സമയം ഇന്ത്യയിലെ അതിസന്പന്നരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. 2017 ജൂൺ അവസാനത്തെ കണക്ക് പ്രകാരം 2,45,000 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളതെന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു. സന്പന്നരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പണമില്ലാത്തവരുടെ എണ്ണവും കൂടുകയാണ്. 92.3 ശതമാനം പേരും 10,000 ഡോളറിന് (6.5 ലക്ഷം) താഴെ വാർഷിക വരുമാനമുള്ളവരാണ്. 7.2 ശതമാനം പേർ ഒരു ലക്ഷം ഡോളർ വരെ (65.2 ലക്ഷം) വരുമാനമുള്ളവരാണ്. ഒരു ലക്ഷം ഡോളറിന് മുകളിൽ വരുമാനമുള്ളവർ 0.5 ശതമാനവും വരും.
രണ്ടായിരത്തിന് ശേഷം ഇന്ത്യയിൽ അതിസന്പന്നരുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. പ്രതിവർഷം 9.9 ശതമാനമാണ് വർദ്ധന. ആഗോള വർദ്ധന ആറ് ശതമാനമാണ്. സന്പത്തിലെ വർദ്ധനയിൽ ഇന്ത്യക്ക് ലോകത്ത് എട്ടാം സ്ഥാനമുണ്ട്. ആഗോളതലത്തിൽ സന്പന്നതയിൽ ഒന്നാമത് സ്വിറ്റ്സർലൻഡാണ്. 5,37,600 ഡോളറാണ് പ്രതിശീർഷ വരുമാനം. ഓസ്ട്രേലിയയാണ് രണ്ടാമത് 4,92,600 ഡോളർ.


