താ­മസസ്ഥലത്ത് ഒളി­പ്പി­ച്ച നി­ലയിൽ ആയു­ധങ്ങൾ കണ്ടെ­ത്തി­


മനാമ : താമസസ്ഥലം സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള വെയർഹൗസും വർക്ക്ഷോപ്പുമാക്കിമാറ്റിയ പ്രതികൾ പിടിയിൽ. ഇവരിൽനിന്ന് സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ ഇറാനിൽ നിർമ്മിച്ച ആയുധങ്ങളും വസ്തുക്കളും ഉപയോഗിച്ചിരുന്നതായി സുരക്ഷാ വിഭാഗം ചീഫ് മേജർ ജനറൽ താരിഖ് അൽ ഹസൻ വ്യക്തമാക്കി. ഇവർക്ക് ഇറാനിൽനിന്ന് ധനസഹായം ലഭിക്കുകയും ഐഇഡികൾ നിർമ്മിക്കാൻ പ്രാദേശിക വർക്ക്ഷോപ്പ് സ്ഥാപിക്കാൻ നിർദ്ദേശം ലഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയവിനിമയം നടത്തുന്നതിനായി ഇറാൻ നിർമ്മിച്ചു നൽകിയ ഫോണുകൾ പ്രതികൾ ഉപയോഗിച്ചതായി അന്വേഷകർ കണ്ടെത്തി. സ്‌ഫോടകവസ്തുക്കളായ ഐഇഡി, സി4, ടിഎൻടി, ആർഡിഎക്സ് എന്നിവ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇവർക്ക് വിദഗ്ദ്ധരിൽ നിന്ന് പരിശീലനം ലഭിച്ചതായി താരിഖ് അൽ ഹസൻ പറഞ്ഞു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് ക്യാന്പുകളിൽ കലാഷ്നിക്കോവ്, എം16 റൈഫിൾസ്, ആർപിജി റോക്കറ്റ് ലോഞ്ചർ, പിസ്റ്റളുകൾ, മീഡിയം മെഷീൻ ഗൺ എന്നിവ ഉപയോഗിക്കാൻ അവർക്ക് പരിശീലനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ബൂരിയിലെ എണ്ണ പൈപ്പ് ലൈനിലുണ്ടായ ഭീകരരാക്രമണത്തെക്കുറിച്ച് കൂടുതൽ വിവരം വെളിപ്പെടുത്താൻ അൽ ഹസൻ തയ്യാറല്ല. അന്വേഷണം തുടരുകയാണെന്നും വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷൻ നിയമനടപടികൾ സ്വീകരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed