‘ട്രംപി­നെ­ ആരെ­ങ്കി­ലും വധി­ച്ചി­രു­ന്നെ­ങ്കി­ൽ‍­’; യു­.എസ് സെ­നറ്ററു­ടെ­ കമന്റ് വി­വാ­ദമാ­യി­


വാഷിംഗ്ടൺ : ‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കിൽ‍’ എന്ന യു.എസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ പോസ്റ്റ് ഏറെ വിവാദമായി. ‘ട്രംപിനെ ഞാൻ ഏറെ വെറുക്കുന്നു, അയാൾ‍ എനിക്കു മാനസികാഘാതവും തലവേദനയും സമ്മാനിക്കുന്നു’ എന്നു ഫെയ്‌സ്ബുക്കിൽ‍ എഴുതിയ പോസ്റ്റിനു മറുപടി കമന്റായാണു മരിയ ഇതെഴുതിയത്. എന്നാൽ‍ നിമിഷങ്ങൾ‍ക്കകം ഇതു വൈറലായതോടെ സംഭവം വിവാദങ്ങളിലേക്ക് മാറുകയായിരുന്നു.

മരിയ എഴുതിയ പോസ്റ്റിനു താഴെ ഒരാൾ‍ ‘ട്രംപിന്റെ രഹസ്യ സർ‍വീസിലാണ് എന്റെ ബന്ധു ജോലി ചെയ്യുന്നത്, ആറു വർ‍ഷത്തേക്കാണു കരാർ‍. നാലുവർ‍ഷം ഒബാമയ്‌ക്കൊപ്പം ജോലി ചെയ്തു. ഇനി രണ്ടു വർ‍ഷങ്ങൾ‍ ഈ വിഡ്ഢിക്കൊപ്പം ജോലി ചെയ്യണ’മെന്നു കമന്റിട്ടു. ഇതിനു മറുപടിയായാണു മരിയയുടെ വിവാദ കമന്റ്. പോസ്റ്റ് വൈറലായതോടെ സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.

ഡെമോക്രറ്റുകളുൾ‍പ്പെടെ മരിയയോട് രാജിവയ്ക്കണമെന്നു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ‍ താനൊരു തെറ്റും ചെയ്തില്ലെന്നും രാജിവയ്ക്കില്ലെന്നുമാണു മരിയയുടെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed