മതരെൻ ഹിൽ റെയിൽവേയിലും ഹരിത വിപ്ലവത്തിന് വഴിതുറക്കുന്നു: ഹൈഡ്രജൻ ട്രെയിൻ എത്തിയേക്കും



ഷീബ വിജയൻ
യുനെസ്കോയുടെ താത്കാലിക ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ മതരെൻ ഹിൽ റെയിൽവേയ്ക്ക് (Matheran Hill Railway) മാറ്റുകൂട്ടാൻ ഹൈഡ്രജൻ ട്രെയിനുകൾ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ റെയിൽവേയുടെ ഹരിതഗതാഗത പദ്ധതികളുടെ ഭാഗമായി മതരെനിലും ഈ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. പൂർണ്ണമായും വനമേഖലയിലൂടെ കടന്നുപോകുന്ന നാരോ-ഗേജ് ലൈനായ ഇവിടെ നിലവിൽ ഡീസൽ എൻജിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഉപോത്പന്നമായി വെറും ജലബാഷ്പം മാത്രമാണ് പുറത്തുവരിക എന്നതിനാൽ വായുമലിനീകരണം പൂർണ്ണമായി ഒഴിവാക്കാനാകും. ട്രെയിനുകൾ പുതിയ സാങ്കേതികവിദ്യയിലേക്ക് മാറിയാലും അതിന്റെ പുറംമോടി പഴയകാല സ്റ്റീം ലോക്കോമോട്ടീവുകളുടെ രൂപത്തിൽ തന്നെ നിലനിർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു. മലയോര റെയിൽവേയുടെ തനിമ നിലനിർത്തിക്കൊണ്ട് അവയെ ആധുനികവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് റെയിൽമന്ത്രാലയം ശ്രമിക്കുന്നത്.

 

article-image

scxdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed