മിഷൻ ആഗമൻ: വിക്ഷേപണത്തിന് മിനിറ്റുകൾക്ക് മുമ്പ് കൗണ്ട് ഡൗൺ നിർത്തിവെച്ചു


ഷീബ വിജയൻ
രാജ്യത്തെ ആദ്യ ഓർബിറ്റൽ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിൽ വിക്രം 1 റോക്കറ്റിന്റെ കൗണ്ട് ഡൗൺ അവസാന നിമിഷം നിർത്തിവെച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് 4 മിനിറ്റ് 59 സെക്കൻഡ് ബാക്കി നിൽക്കെ കൗണ്ട് ഡൗൺ താല്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. വിക്ഷേപണത്തിന് മുമ്പ് പാലിക്കേണ്ട 14 സുരക്ഷാ മാനദണ്ഡങ്ങളിൽ 8 എണ്ണം മാത്രമാണ് നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. പൂർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള ഈ റോക്കറ്റിന് 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാനാകും.

article-image

qwqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed