റഷ്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു
മോസ്്ക്കോ : വടക്കൻ കിഴക്കൻ റഷ്യയിലെ സുർഗുട് നഗരത്തിൽ ഉണ്ടായ കത്തിക്കുത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് േസ്റ്ററ്റ് (ഐ.എസ്) ഏറ്റെടുത്തു. ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു റഷ്യയിൽ കത്തിയാക്രമണം നടന്നത്. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന വിവരം ഐ.എസ് അനുകൂല വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. ഐ.എസിന്റെ പ്രസ്താവനയെക്കുറിച്ച് റഷ്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തു വന്നിട്ടില്ല.
ശനിയാഴ്ച രാവിലെ മുഖംമൂടി ധരിച്ച അക്രമി സുർഗുട് നഗരത്തിൽ കത്തിയുമായിറങ്ങി നടന്നുപോകുന്നവരെ കുത്തുകയായിരുന്നു. 23 വയസുള്ള അക്രമിയെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

