ഇറാന്റെ സൈനികശേഷി പൂർണ്ണമായും തകർത്തു; മുജ്തബ പൂർണ്ണനാശത്തിലേക്ക് എന്ന് ഡൊണാൾഡ് ട്രംപ്


ഷീബ വിജയൻ

ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണ്ണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. ഇറാന് നിലവിൽ നാവികശേഷിയോ വ്യോമശേഷിയോ അവശേഷിക്കുന്നില്ലെന്നും, അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഖമനയ്‌യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. മേഖലയിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇറാന് മേൽ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

dfssdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed