സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
ഷീബ വിജയൻ
കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും ഉയർന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ ദൗർലഭ്യമാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. നിലവിൽ ഡാമുകളിൽ വെറും 28 ശതമാനം സംഭരണശേഷി മാത്രമാണുള്ളത്. പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും തൽക്കാലം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
dfgfgfg

