ഉമ്മൻ ചാണ്ടിയാകാൻ ആർക്കും സാധിക്കില്ല, പക്ഷെ സാധാരണക്കാരെ ചേർത്തുപിടിക്കണം: വി.ഡി. സതീശൻ


ഷീബ വിജയൻ

ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കുന്ന കാര്യമല്ലെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കുക എന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

article-image

dfdfsdfsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed