സിംബാബ്‌വെ പടയെ തകർത്ത് ബംഗ്ലാദേശ്; പരമ്പരയിൽ ഒപ്പത്തിനൊപ്പം


ഷീബ വിജയൻ

സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 34 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 58 റൺസെടുത്ത തൻസിദ് ഹസൻ തമീമിന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 19.4 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. റയാൻ ബേളും സിക്കന്ദർ റാസയും ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിന് വേണ്ടി രിഷാദ് ഹൊസൈൻ നാലും മഹെദി ഹസൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് സിംബാബ്‌വെക്കൊപ്പമെത്തി.

 

article-image

dsfvv

You might also like

  • Lulu Exchange
  • Straight Forward

Most Viewed