ഇന്ത്യൻ സൈനികരെ തണുപ്പിക്കാൻ എ.സി ജാക്കറ്റ്
പനാജി : ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സ് സൈനീകർക്ക് എ.സി ജാക്കറ്റുകൾ നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിന്റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. സംഘർഷ മേഖലകളിൽ ജാക്കറ്റിന്‍റെ ഭാരം മൂലം സൈനികർ ശാരിരികമായി നിരവധി ബുദ്ധിമുട്ടുകൾ സഹിക്കാറുണ്ട്. സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം കഠിനമാണ്. ഈ അവസരത്തിൽ ശീതീകരണ സംവിധാനമുള്ള ജാക്കറ്റുകൾ സൈനികർക്ക് അനുവദിക്കുന്നത് ശാരീരിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പനാജിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളിൽ സൈനികർ വ്യായാമം നടത്തുന്പോൾ അവരുടെ ശരീരത്തിൽ ചൂട് കൂടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. എന്നാൽ എയർ കണ്ടീഷൻ ജാക്കറ്റ് ഉണ്ടെങ്കിൽ സൈനികൻ സുഖകരമായിരിക്കുമെന്നും പനാജിയിൽ നടന്ന ഒരു ചടങ്ങിൽ പരീക്കർ പറഞ്ഞു.

