ദോ­ക്‌ലാം : ഇന്ത്യയ്ക്ക് ജപ്പാ­ന്റെ­ പി­ന്തു­ണ


ന്യൂഡൽഹി : സിക്കിം അതിർത്തിയിലെ ദോക്്ലാമിൽ രണ്ട് മാസമായി തുടരുന്ന സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ. ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ ദോക്്ലാമിന്റെ ഇേപ്പാഴത്തെ നിലയിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന് ഇന്ത്യയിെല ജപ്പാൻ അംബാസിഡർ കെൻജി ഹിരമാട്സു പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുെട ഇന്ത്യാ സന്ദർശനം അടുത്തിരിെക്കയാണ് ജപ്പാൻ നിലപാട് വ്യക്തമാക്കിയത്.

തർക്കപ്രദേശങ്ങളിൽ സൈന്യത്തെ ഉപയോഗിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതെന്തിനാണ്. സമാധാനത്തിലൂടെയുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. ദോക്് ലാമിൽ നിലവിലുള്ള സ്ഥിതി ജപ്പാൻ നിരീക്ഷിച്ചു വരികയാണ്. മേഖലയുടെ മൊത്തം നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാണ് പ്രശ്നങ്ങൾ തുടരുന്നതെന്നും ഹിരമാട്സു പറയുന്നു.

ഭൂട്ടാനും ചൈനയും തമ്മിൽ തർക്കത്തിലുള്ള പ്രദേശമാണ് ഡോക്്ലാം. ഇവിടെ ഇന്ത്യ കരാറനുസരിച്ചാണ് ഇടപെടൽ നടത്തുന്നതെന്നാണ് തങ്ങൾക്കറിവുള്ളത്. പ്രശ്നം നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിക്കാൻ സാധിക്കുന്ന കരാറിലെത്തുന്നതിനാണ് ശ്രമം. സമാധാനത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നവർക്കൊപ്പം തങ്ങളും നിലയുറപ്പിക്കുമെന്നും ഹിരമാട്സു കൂട്ടിച്ചേർത്തു. 

ചൈന ദോക്‌ലാമിൽ‍ നടത്തുന്ന കൈയേറ്റത്തോടെയുള്ള റോഡ് നിർ‍മ്മാണത്തിന് ഇന്ത്യൻ സേന തടയിട്ടതിന് പിന്നാലെ ജപ്പാന്റെ പരാമർ‍ശം പ്രത്യേക പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed