വിയറ്റ്നാമിൽ ബോട്ട് മുങ്ങി 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ശാരിക
ഹാനോയ്: തെക്കന്‍ വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനടുത്ത് ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ജൂലൈ 11 ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ഹോൺ മെയ് റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകവെ കരയിൽ നിന്നും 400 മീറ്റർ അകലെവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ പ്രദേശത്ത് ശക്തമായ കടൽ ക്ഷോഭം അനുഭവപ്പെട്ടിരുന്നു.
അപകടം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഊർജിതമായി തുടരുകയാണ്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ഹനോയിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും എംബസി അറിയിച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു കുവാക്ക് ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്. സമീപകാലത്തായി ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
edwerr

