ഹാപ്പി ഡയമണ്ട്സ് ശേഖരവുമായി ജോയ് ആലുക്കാസിന്റെ കമ്മൽ ഉത്സവം
മനാമ : ജ്വല്ലറി വ്യവസായ രംഗത്ത് നിരവധി ബഹുമതികൾ സ്വന്തമാക്കിയ ആഗോള റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസ് ജ്വല്ലറിയിൽ ഡയമണ്ട് കമ്മൽ ഉത്സവം നടക്കുന്നു. ഡയമണ്ട് കമ്മൽ ഫെസ്റ്റിവലിൽ ഹാപ്പി ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് എല്ലാദിവസവും കുറഞ്ഞ വിലയിൽ ബ്രാന്റഡ് വജ്രാഭരണങ്ങൾ തിരഞ്ഞെടുക്കാം.
“2015ലാണ് വിലയേറിയ രത്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഹാപ്പി ഡയമണ്ട്സ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഓരോ വർഷവും പുതിയ രൂപകൽപ്പനകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഈ വർഷം ലോകോത്തര ഡയമണ്ട് കമ്മലുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്”. ജോയ് ആലുക്കാസ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഹാപ്പി ഡയമണ്ട്സിന്റെ മൂന്നാം വാർഷികത്തിൽ, ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന, മനോഹരവും വിശാലവുമായ ഐജിഐ സർട്ടിഫിക്കേഷനുള്ള ആഭരണങ്ങളാണ് ജോയ് ആലുക്കാസ് നൽകുന്നത്. ഇതോടൊപ്പം കമ്മലുകൾ, പെന്റന്റുകൾ, മോതിരങ്ങൾ എന്നിവയെല്ലാം ന്യായവിലയ്ക്ക് നൽകുന്നു.
മൾട്ടി−ബില്യൺ ഡോളർ ആസ്തിയുള്ള ആഗോള ബ്രാൻഡായ ജോയ്ആലുക്കാസ് ഗ്രൂപ്പ് യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സിംഗപ്പൂർ, മലേഷ്യ, ലണ്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ജ്വല്ലറി, മണി എക്സ്ചേഞ്ച്, ഫാഷൻ ആന്റ് ടെക്ൈസ്റ്റൽസ്, ലക്ഷ്വറി എയർ ചാർട്ടേഴ്സ്, മാളുകൾ എന്നിവ ജോയ് ആലുക്കാസ് ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്. 8,000 പ്രൊഫഷണൽ ജീവനക്കാരാണ് ജോയ്ആലുക്കാസിൽ പ്രവർത്തിക്കുന്നത്.

