ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; വെടിനിർത്തൽ കരാർ അവസാനിച്ചെന്ന് ട്രംപ്


ഷീബ വിജയൻ

യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി ഒരു കപ്പലിനെയും ഈ കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ടെഹ്റാൻ, തങ്ങൾ അംഗീകരിക്കാത്ത അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും മുന്നറിയിപ്പ് നൽകി. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത പ്രഖ്യാപനം. അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ നടപടിയെ തുടർന്ന് യുഎസ് വ്യോമസേന അവരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ മേഖലയിൽ കനത്ത യുദ്ധപ്രതീതിയാണ് നിലനിൽക്കുന്നത്. എങ്കിലും ചർച്ചകൾക്ക് താൻ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

article-image

dsadeswds

You might also like

  • Lulu Exchange
  • Straight Forward

Most Viewed