ഭൂമിക്കു സമാനമായ ഗ്രഹം; വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞർ


വാഷിങ്ടൻ : ഭൂമിക്ക് അടുത്തുള്ള നക്ഷത്രസമൂഹങ്ങളിലൊന്നിൽ, ഭൂമിയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഭൂമിക്കു പുറത്ത് ജീവന്റെ സാധ്യതകൾ തേടുന്ന ശാസ്ത്ര ലോകത്തിന് പ്രതീക്ഷയേകുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത് ഇന്ത്യൻ വംശജനായ സുമൻ സത്യാൽ ഉൾപ്പെടുന്ന യുഎസിലെ ആർലിങ്ടണിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ശാസ്ത്രസംഘമാണ്. ഭൂമിയുള്‍പ്പെടുന്ന നക്ഷത്ര സമൂഹമായ ആകാശഗംഗയിൽനിന്ന് പതിനാറ് പ്രകാശ വർഷങ്ങൾ മാത്രം അകലെയുള്ള മറ്റൊരു നക്ഷത്ര സമൂഹത്തിലാണ് ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹം ഉള്ളതെന്നാണ് കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed