ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യു.എസും ഇറാനും തമ്മിൽ തർക്കം രൂക്ഷം


ഷീബ വിജയൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് യു.എസും ഇറാനും രംഗത്തെത്തി. അമേരിക്കൻ സെൻട്രൽ കമാൻഡ് തിങ്കളാഴ്ച നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ ഉപകരണങ്ങൾ, ചെറുകപ്പലുകൾ എന്നിവ തകർത്തതായാണ് അമേരിക്കയുടെ വിശദീകരണം. ആഗോള വ്യാപാരത്തിന് നിർണായകമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കയ്യിലല്ലെന്നും യു.എസ് പ്രസ്താവിച്ചു. എന്നാൽ അമേരിക്കയുടെ ഈ അവകാശവാദം തള്ളിയ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ഹുർമുസ് കടലിടുക്ക് ഇറാന്റെ സ്വന്തം പ്രദേശമാണെന്നും ഇവിടെ വിദേശ സൈനിക ഇടപെടൽ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

സംഘർഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബഹ്റൈനിലും കുവൈത്തിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. ഇരുരാജ്യങ്ങളും ആക്രമണങ്ങൾ വിജയകരമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. ഒമാൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഹുർമുസ് കടലിടുക്കിൽ വെച്ച് ഒരു കണ്ടെയ്നർ കപ്പലിനെ ഇറാൻ ആക്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത്. ആഗോള ക്രൂഡ് ഓയിൽ, പ്രകൃതി വാതക വ്യാപാരത്തിന്റെ പ്രധാന പാതയായതിനാൽ ഇവിടെയുണ്ടാകുന്ന യുദ്ധസാഹചര്യം ആഗോള കപ്പൽ ഗതാഗതത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ, തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിലെ അനിശ്ചിതത്വം ഇരട്ടിച്ചിരിക്കുകയാണ്. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ, പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്.

article-image

xzdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed