ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിൻ ബോഗിയിൽനിന്നു വേർപെട്ടു
തിരുവനന്തപുരം : ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിൻ ബോഗിയിൽനിന്നു വേർപെട്ടെങ്കിലും അപകടം ഒഴിവായി. ചെന്നൈ മെയിൽ (തിരുവനന്തപുരം– ചെന്നൈ) ട്രെയിന്റെ എൻജിനാണ് ഓട്ടത്തിനിടെ വേർപ്പെട്ടത്. തിരുവനന്തപുരത്ത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ സുരക്ഷിതരെന്ന് റയിൽവേ അധികൃതർ അറിയിച്ചു. വേഗത കുറവായിരുന്നതിനാലാണ് അപകടം ഒഴിവായതെന്ന് യാത്രക്കാര്‍. എൻജിൻ ഘടിപ്പിച്ചശേഷം ചെന്നൈ മെയിൽ വീണ്ടും യാത്ര തുടർന്നു.

