ദാഹജലവുമായി സൗദി അറേബ്യ: ഗസ്സയിലേക്ക് ദിവസവും വിതരണം ചെയ്യുന്നത് 5 ലക്ഷം ലിറ്റർ ശുദ്ധജലം


ഷീബ വിജയൻ

ഗസ്സയിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അടിയന്തര സഹായ പദ്ധതിയുമായി സൗദി അറേബ്യ രംഗത്തെത്തി. സൗദിയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ 'കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ' (കെ.എസ്. റിലീഫ്) വഴി വാട്ടർ ടാങ്കറുകളിലൂടെ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ ശുദ്ധജലമാണ് വിതരണം ചെയ്യുന്നത്. ഇത് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ഒരു ലക്ഷത്തോളം ആളുകൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. അടിസ്ഥാന സൗകര്യങ്ങൾ തകർന്ന ഗസ്സയിലെ ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 

article-image

asswas

You might also like

  • Lulu Exchange
  • Straight Forward

Most Viewed