ഉപരോധം പിൻവലിച്ചാൽ ഹുർമുസ് കടലിടുക്ക് തുറക്കാം: ട്രംപിന് മുന്നിൽ ഉപാധികളോടെ ഇറാൻ


ഷീബ വിജയൻ

മനാമ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുകയും ഹുർമുസ് കടലിടുക്കിലെ സൈനിക സമ്മർദം ഒഴിവാക്കുകയും ചെയ്താൽ നാവികപാത തുറന്നുനൽകാമെന്ന് ട്രംപ് ഭരണകൂടത്തിന് ഇറാന്റെ 'ഓഫർ'. ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോയാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ ഉപരോധം നീക്കിയാൽ ഒരാഴ്ചയ്ക്കകം കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് സൂചന.

തങ്ങൾക്കുനേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ പുതിയ ആയുധങ്ങൾ പ്രയോഗിച്ച് പുതിയ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സമവായ നീക്കം. നാവികപാത സാധാരണ നിലയിലാകാൻ യു.എസ് തന്നെ മുൻകൈയെടുക്കണമെന്നാണ് ഇറാന്റെ നിലപാട്.

യു.എസ് പിന്തുണയോടെ ഇസ്രായേൽ തുടക്കമിട്ട ഇറാൻ വിരുദ്ധ യുദ്ധം ഏഴ് മാസം പിന്നിടുമ്പോൾ, വൻ സാമ്പത്തിക-സൈനിക നഷ്ടങ്ങൾ നേരിട്ട ഇരുരാജ്യങ്ങളും പൂർണതോതിലുള്ള യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും ഹുർമുസ് കടലിടുക്കിൽ ഉപരോധവും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളും തുടരുകയാണ്. അതിനിടെ, ഇറാനെതിരെ അമേരിക്ക പുതിയ സൈനിക ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ സൈനിക സെൻട്രൽ കമാൻഡ് ആരോപിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed