'ഇനി ആരും എണ്ണ വിൽക്കില്ല, സർവ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കും': ഇറാന്റെ കടുത്ത മുന്നറിയിപ്പ്


ഷീബ വിജയൻ

ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.

അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചു.

അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാന്റെ നേരെ ആക്രമണമുണ്ടായാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ലെന്നും, ഹോർമൂസ് കടക്കില്ലെന്നും, പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പെടെ എല്ലാം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed