നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി


ഷീബ വിജയൻ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണമായ ഒരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു സുനിയുടെ ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് രാജ വിജയരാഘവൻ, കെ.വി വിജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്നും സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായെന്നും സുനി വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. കേസിൽ 20 വർഷം കഠിന തടവാണ് പൾസർ സുനിക്ക് കോടതി വിധിച്ചത്.

article-image

adsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed