ഇറാൻ അതിർത്തിയിൽ വ്യോമാക്രമണം; ഇറാഖി പൗരൻ കൊല്ലപ്പെട്ടു, ഷാലംചെ അതിർത്തി അടച്ചു


പ്രദീപ് പുറവങ്കര I അന്തർദേശീയം

ബഗ്ദാദ്: ഇറാൻ അതിർത്തിക്കുള്ളിലുണ്ടായ വ്യോമാക്രമണത്തിൽ ഇറാഖി പൗരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് തെക്കൻ അതിർത്തി കവാടമായ ഷാലംചെ ഇറാഖ് അടച്ചു. ഇന്നാണ് സംഭവം നടന്നതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ ഭാഗത്തുള്ള പാസഞ്ചർ റിസപ്ഷൻ ഏരിയ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

റെയ്ഡിൽ അഞ്ച് ഇറാഖി പൗരന്മാർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇറാഖ് പോലീസ് ഏറ്റെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തെത്തുടർന്ന് ചരക്ക് നീക്കത്തിനും യാത്രക്കാർക്കുമായി അതിർത്തി കവാടം പൂർണ്ണമായും അടയ്ക്കാൻ ഉത്തരവിട്ടതായി ഇറാഖി ബോർഡർ ഗാർഡ് പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

article-image

aa

You might also like

  • NEC

Most Viewed