ഖത്തറിൽ ഇന്ധന ഉത്പാദനം നിർത്തിവെച്ചു; പ്രമുഖ വാതക നിലയങ്ങൾക്ക് നേരെ ഇറാൻ ആക്രമണം


പ്രദീപ് പുറവങ്കര

ദോഹ: ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദക രാജ്യങ്ങളിലൊന്നായ ഖത്തറിൽ ഇന്ധന ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ഖത്തർ സ്റ്റേറ്റ് എനർജി കമ്പനിയായ ഖത്തർ എനർജിയാണ് (QatarEnergy) തങ്ങളുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഉത്പാദനം നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്. ഖത്തറിലെ പ്രമുഖ വാതക സംസ്‌കരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഈ അടിയന്തര നടപടി.

ഖത്തറിലെ പ്രധാന ഓൺഷോർ ഗ്യാസ് പ്രോസസിംഗ് കേന്ദ്രമായ റാസ് ലഫാൻ (Ras Laffan), മറ്റൊരു പ്രധാന ഉത്പാദന കേന്ദ്രമായ മിസൈദ് (Mesaieed) എന്നിവിടങ്ങളിലെ സൗകര്യങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് കമ്പനി വ്യക്തമാക്കി. ആഗോള ഇന്ധന വിപണിയിൽ അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവർക്കൊപ്പം നിർണ്ണായക സ്ഥാനമുള്ള ഖത്തറിലെ ഉത്പാദനം നിലയ്ക്കുന്നത് ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed