ഇറാനിൽ പ്രക്ഷോഭം ആളിപ്പടരുന്നു; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മരണം


ഷീബ വിജയൻ

ടെഹ്‌റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെട്ടു. ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ചയും 40 ശതമാനത്തിന് മുകളിലെത്തിയ പണപ്പെരുപ്പവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. അമേരിക്കൻ ഉപരോധവും പ്രാദേശിക സംഘർഷങ്ങളും ഇറാൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. പ്രക്ഷോഭം അടിച്ചമർത്താൻ സേന ശ്രമിക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

article-image

drsedsedsa

You might also like

Most Viewed