വോഡഫോൺ ഐഡിയയെ കരകയറ്റാൻ കേന്ദ്രം; 87,695 കോടിയുടെ കുടിശ്ശിക വെട്ടിക്കുറയ്ക്കും
ഷീബ വിജയൻ
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിർണ്ണായക നീക്കം നടത്തുന്നു. കമ്പനിയുടെ 87,695 കോടി രൂപയുടെ എ.ജി.ആർ കുടിശ്ശിക ഗണ്യമായി വെട്ടിക്കുറയ്ക്കാനും തിരിച്ചടവിനായി 10 വർഷത്തെ സമയപരിധി നൽകാനുമാണ് തീരുമാനം. ഇതനുസരിച്ച് 2036 മുതൽ 2041 വരെയാകും തിരിച്ചടവ് കാലാവധി. സർക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ തകർച്ച ഒഴിവാക്കാനാണ് ഈ നീക്കം. വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ വോഡഫോൺ ഐഡിയ കരുത്താർജ്ജിച്ചു.
dsafdsa