ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15-ന് ഓടിത്തുടങ്ങും: അശ്വിനി വൈഷ്ണവ്


ഷീബ വിജയൻ

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ആഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലായിരിക്കും ആദ്യ സർവീസ്. ജാപ്പനീസ് 'ഷിൻകാൻസെൻ' സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ട്രെയിൻ മണിക്കൂറിൽ 320 കി.മീ വേഗതയിൽ സഞ്ചരിക്കും. ഇതോടെ മുംബൈ-അഹമ്മദാബാദ് യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയും. പദ്ധതിയുടെ 85 ശതമാനത്തോളം തൂണുകളിലൂടെയാണ് കടന്നുപോകുന്നത്. 326 കിലോമീറ്ററോളം നിർമ്മാണം ഇതിനകം പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി.

article-image

dxdsfsad

You might also like

Most Viewed