യുദ്ധം ആസന്നമെന്ന് ബ്രിട്ടീഷ് ചാര മേധാവി; ആഗോള ഭീഷണി നേരിടാൻ മുഴുവൻ രാജ്യങ്ങളും ഒന്നിക്കണമെന്ന് പ്രതിരോധ മന്ത്രി


ഷീബ വിജയ൯

ലണ്ടൻ: ബ്രിട്ടൻ്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്നും ബ്രിട്ടൻ്റെ ചാര ശൃംഖലയായ എം.ഐ.6-ൻ്റെ പുതിയ മേധാവിയായ ബ്ലെയ്‌സ് മെട്രൂവെലി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ തിങ്കളാഴ്ച നശീകരണാത്മകവും വിപുലവുമായ ആക്രമണത്തെക്കുറിച്ച് പുടിന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ്. മധ്യസ്ഥതയിലുള്ള സമാധാന കരാറിനെക്കുറിച്ച് ചർച്ചകൾ നടക്കവെയാണ് ഈ പ്രസ്താവന. വെടിനിർത്തൽ അംഗീകരിച്ചാലും റഷ്യ എക്കാലവും നേരിടേണ്ട ഒരു ഭീഷണിയായി തുടരുമെന്ന് എം.ഐ.6 മേധാവി ചൂണ്ടിക്കാണിച്ചു.

സാഹചര്യം കൂടുതൽ അപകടകരമായിക്കൊണ്ടിരിക്കുന്നതിനാൽ, തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടാൻ കൂടുതൽ ബ്രിട്ടീഷുകാർ തയ്യാറാകേണ്ടതുണ്ടെന്ന് ബ്രിട്ടൻ്റെ സായുധ സേനാ മേധാവിയായ റിച്ചാർഡ് നൈറ്റണും മുന്നറിയിപ്പു നൽകി. റഷ്യ ലോകത്തെ അനിശ്ചിതത്വത്തിൻ്റെ യുഗത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് എം.ഐ.6 ചാര മേധാവിയുടെ പ്രസ്താവനക്കു പിന്നാലെയാണ് റിച്ചാർഡ് നൈറ്റൻ്റെ പരാമർശം. പ്രതിരോധത്തിനുള്ള ഒരു പുതിയ യുഗം എന്നാൽ സൈന്യവും സർക്കാറും മാത്രമല്ല, മുഴുവൻ രാഷ്ട്രവും മുന്നേറുക എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതികരിക്കാൻ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനായി കാത്തുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asxsdsds

You might also like

  • Straight Forward

Most Viewed