അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു


ഷീബ വിജയ൯

ന്യൂയോർക്ക്: അമേരിക്കയിലെ റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ്, ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഏഴുനില കെട്ടിടത്തിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. യൂണിവേഴ്സിറ്റി കാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.വെടിവയ്പ്പുണ്ടായതിനെ തുടർന്ന് വിദ്യാർഥികൾക്ക് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ക്ലാസ് മുറികളിലെ മേശകൾക്ക് അടിയിൽ വിദ്യാർഥികൾ ഒളിക്കുകയും വെളിച്ചം അണയ്ക്കുകയുമായിരുന്നു. വെടിവയ്പ്പിനെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നും ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

article-image

gsdfsdsfdfsfds

You might also like

  • Straight Forward

Most Viewed