ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധം: ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേര് എടുത്തുകളഞ്ഞു; കൊട്ടാര വസതിയിൽ നിന്നും പുറത്താക്കി


ഷീബ വിജയൻ

ലണ്ടൻ: ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തെ തുടർന്ന് ബ്രിട്ടനിലെ രാജാവ് ചാൾസ് തന്റെ ഇളയ സഹോദരൻ ആൻഡ്രൂവിനെ ‘രാജകുമാരൻ’ എന്ന പദവിയിൽ നിന്ന് നീക്കം ചെയ്യുകയും വിൻഡ്‌സർ കാസിലിലെ വസതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ജയിലിൽ വെച്ച് മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിലുള്ള ശിക്ഷയാണിതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്‍ഡ്രൂവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനമെടുത്തത്. ചാൾസിന്റെ ഇളയ സഹോദരനും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ (65), എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതിന്റെ പേരിൽ ഈ മാസം ആദ്യം ഡ്യൂക്ക് ഓഫ് യോർക്ക് എന്ന പദവി ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. ആൻഡ്രൂവിനെതിരെ ചാൾസ് തന്റെ സ്ഥാനപ്പേരുകൾ എടുത്തുകളഞ്ഞുകൊണ്ട് നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ അദ്ദേഹം ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.

article-image

്െമമം്്്്

You might also like

  • Straight Forward

Most Viewed