സ്ത്രീകൾക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി

ഷീബ വിജയൻ
കാബൂൾ I സ്ത്രീകൾക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഞങ്ങളുടെ സ്കൂളുകളിൽ 10 ദശലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അതിൽ 2.8 ദശലക്ഷം പെൺകുട്ടികളാണെന്നും മുത്തഖി പറഞ്ഞു. വാർത്താസമ്മേളനത്തിൽ നിന്ന് വനിതകളെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും പെട്ടെന്ന് വിളിച്ച വാർത്താസമ്മേളനമായതിനാൽ വന്ന സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്നും മുത്തഖി കൂട്ടിച്ചേർത്തു.
adssdsad