ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്ക് കുത്തേറ്റു


ഷീബ വിജയൻ

ബെര്‍ലിന്‍ I പശ്ചിമ ജര്‍മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്ക് വീടിന് പരിസരത്തുവെച്ച് കുത്തേറ്റു. 57കാരിയായ ഐറിസ് സ്റ്റാള്‍സറാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഐറിസ് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ.

തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. കുത്തേറ്റ ശേഷം സ്റ്റാള്‍സര്‍ വലിഞ്ഞിഴഞ്ഞ് വസതിയില്‍ അഭയം തേടുകയായിരുന്നെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു.

article-image

ADSDSAADS

You might also like

Most Viewed