ഡൽഹി-കൊൽക്കത്ത ഹൈവേയിൽ നാല് ദിവസമായുള്ള ഗതാഗതക്കുരുക്ക് ; കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ


ഷീബ വിജയൻ

ന്യൂഡൽഹി I കഴിഞ്ഞ നാല് ദിവസമായുള്ള ഗതാഗതക്കുരുക്കിൽ ഡൽഹി - കൊൽക്കത്ത ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ. ബീഹാറിലെ റോഹ്താസിൽ കഴിഞ്ഞ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിനെത്തുടർന്നായിരുന്നു ഗതാഗതക്കുരുക്ക് ആരംഭിച്ചത്. വെള്ളക്കെട്ടിനെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയപാത-19ൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളെ വഴിതിരിച്ചു വിട്ടെങ്കിലും ഈ വഴികളിൽ നിറയെ കുഴികൾ രൂപപ്പെട്ടതും വെള്ളക്കെട്ടിറങ്ങാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ചെറിയ ദൂരങ്ങൾ താണ്ടാൻ പോലും മണിക്കൂറുകളെടുക്കും. റോഹ്താസിൽ‌നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഔറംഗാബാദ് വരെ ഇപ്പോൾ ഹൈവേയിലെ ഗതാഗതക്കുരുക്ക് നീണ്ടിട്ടുണ്ട്.

article-image

dsadsadsads

You might also like

Most Viewed