ട്രംപിന് തിരിച്ചടി; ഇന്ത്യയ്ക്ക് മേല്‍ യു എസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യ


മോസ്കോ l റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യു എസ് ചുമത്തിയ തീരുവയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങളും മരുന്നുകളും വാങ്ങുമെന്നും സോച്ചിയില്‍ ഇന്ത്യയുള്‍പ്പടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിൽ പുടിന്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ജനത രാജ്യത്തിന് മേല്‍ ചുമത്തിയ തീരുവ നീക്കത്തെ അംഗീകരിക്കില്ലെന്നും ദേശീയ താത്പര്യങ്ങള്‍ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും കൂട്ടുനില്‍ക്കില്ലന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും റഷ്യയുടെ ഈ പുതിയ നീക്കത്തിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നും പുടിന്‍ കൂട്ടിച്ചേർത്തു.

article-image

dfgdgf

You might also like

Most Viewed