വിയറ്റ്നാമിൽ ബുവലോയ് ചുഴലിക്കാറ്റ്: 19 പേർ മരിച്ചു, 21 പേരെ കാണാതായി

ഷീബ വിജയൻ
ഹാനോയ് I ബുവലോയ് ചുഴലിക്കാറ്റിൽ 19 പേർ മരിച്ചു. 21 പേരെ കാണാതായി. തിങ്കളാഴ്ചയാണ് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കനത്തമഴയില്‍ പല റോഡുകളും വെള്ളക്കെട്ടിലായി. ചുഴലിക്കാറ്റിനിടെ 245 വീടുകളാണ് തകര്‍ന്നത്. 1,400 ഹെക്ടര്‍ വരുന്ന നെല്‍ക്കൃഷിയും മറ്റ് കാര്‍ഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ADSDASDASDS