വിദേശ സിനിമകള്‍ക്ക് നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്


ഷീബ വിജയൻ 

വാഷിംഗ്ടണ്‍ ഡിസി I അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ "ട്രൂത്ത് സോഷ്യലി'ലൂടെയാണ്' ട്രംപ് ഈ തീരുമാനം അറിയിച്ചത്. വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചുവെന്നും ട്രംപ് ആരോപിച്ചു. ഒരു കുഞ്ഞിന്‍റെ കൈയില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തതെന്നും ട്രംപ് പറഞ്ഞു. ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്നും ട്രംപ് പറയുന്നു. കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും താൻ നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

article-image

sdadsdsadsa

You might also like

Most Viewed