ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അന്തിമ രൂപമായിട്ടില്ലെന്ന് നെതന്യാഹു

ഷീബ വിജയൻ
വാഷിങ്ടൺ I ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അന്തിമ രൂപമായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് പ്രസിഡന്റ് ട്രംപുമായി ചേർന്ന് വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ഹമാസിൽ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവർക്കും ഇസ്രായേലികൾക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു.
desffdfsa