ആളിക്കത്തി ജെൻ സി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചു

ഷീബ വിജയൻ
കാഠ്മണ്ഡു I ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം തണുപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് രണ്ടാം ദിനം സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടേതും, മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫീസുകളും പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം തണുപ്പിക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരം സംയുക്ത യോഗം വിളിച്ചിരിക്കവെയാണ്, അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. ഉടൻ തന്നെ അദ്ദേഹം രാജ്യം വിടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഭക്തപൂർ ബാൽകോടിലെ വസതിയാണ് അഗ്നിക്കിരയാക്കിയത്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ രാജിവെച്ച ആഭ്യന്തര മന്ത്രി രമേശ് ലേഖകിന്റെ കഠ്മണ്ടുവിലെ വീടിനും തീവെച്ചു.
തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം പൊലീസുമായുള്ള സംഘർഷത്തിലേക്ക് നീങ്ങിയതോടെ 19 പേർ കൊല്ലപ്പെടുകയും, 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ കലങ്കി, കലിമാടി, തഹചാൽ, ബനേശ്വർ, ലളിത്പൂർ ജില്ലയിലെ ച്യാസൽ, ചപാഗു, തെചോ തുടങ്ങി വിവിധ മേഖലകളിലും പ്രക്ഷോഭകാരികൾ സംഘടിച്ച് സർക്കാറിനെതിരെ തിരിഞ്ഞു. കൂടുതൽ ആവശ്യവുമായി പ്രക്ഷോഭകാരികൾ സാമൂഹിക മാധ്യമ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം സംഘർഷമായി മാറിയതോടെ നിരോധ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് പ്രക്ഷോഭത്തിന്റെ ഗതി മാറിയത്.
പ്രധാനമന്ത്രി രാജിവെക്കുക, പുതിയ സർക്കാർ രൂപീകരിക്കുക, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പ്രതിഷേധക്കാരെ വധിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയ തുടങ്ങിയ ആവശ്യങ്ങളുമായാണ് രണ്ടാം ദിനത്തിൽ പ്രതിഷേധം കൂടുതൽ ശക്തി പ്രാപിച്ചത്. യോഗം വിളിച്ചതിനു പിന്നാലെ ജെൻ സി പ്രക്ഷോഭം ആളിപ്പടർന്നതോടെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ രാജി. ചൊവ്വാഴ്ച വൈകുന്നേരം ആറിന് യോഗം ചേരുമെന്നാണ് അറിയിച്ച്. രാജ്യത്തെ മുഴുവൻ ജനങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ADSSAASSAS