സഹപ്രവര്‍ത്തകയുമായി പ്രണയബന്ധം; സിഇഒയെ പുറത്താക്കി നെസ്‌ലെ


ഷീബ വിജയൻ 

സ്വിസര്‍ലാന്‍ഡ് I സഹപ്രവര്‍ത്തകയുമായി പ്രണയബന്ധം പുലർത്തിയതിനു പിന്നാലെ സിഇഒയെ പുറത്താക്കി ഭക്ഷ്യ പാനീയ കമ്പനിയായ നെസ്‌ലെ. ലോറന്റ് ഫ്രീക്‌സിനെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റചട്ടം ലംഘിച്ച് ജീവനക്കാരിയുമായി വെളിപ്പെടുത്താത്ത പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. നെസ്‌ലെയുടെ ബോർഡ് ചെയർമാൻ പോൾ ബൾക്കയുടെയും ലീഡ് ഡയറക്ടർ പാബ്ലോ ഇസ്‍ല യുടെയും മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പുറത്താക്കല്‍ തീരുമാനം ഏറെ ആവശ്യമായിരുന്നെന്നും നെസ്ലെയുടെ മൂല്യങ്ങളും ഭരണവും കമ്പനിയുടെ ശക്തമായ അടിത്തറയാണെന്നും ഇത്രയും വര്‍ഷത്തെ സേവനത്തിന് നന്ദി പറയുന്നതായും പോൾ ബൾക്ക പ്രസ്താവനയില്‍ അറിയിച്ചു.1986-ലാണ് ഫ്രീക്സ് നെസ്‌ലെയില്‍ ജോലി ആരംഭിക്കുന്നത്. കമ്പനിയുടെ ലാറ്റിൻ അമേരിക്കൻ ചുമതലയുണ്ടായിരുന്ന ഫ്രീക്സിന് 2024 സെപ്റ്റംബറിലാണ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പുറത്താക്കിയ ലോറന്റ് ഫ്രിക്‌സിനിന് പകരം നെസ്‌പ്രെസ്സോ മേധാവി ഫിലിപ്പ് നവ്രാറ്റിൽ പുതിയ സിഇഒയായി നെസ്‌ലെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.

article-image

ASSAaqsdsa

You might also like

Most Viewed