അമേരിക്കൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും: ഇറാന്റെ മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ടെഹ്‌റാൻ: മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് ഉത്തരവാദി അമേരിക്കയായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി. സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കമെങ്കിൽ, അത് നേരിടാൻ ഇറാന്റെ സായുധ സേന ദീർഘകാലമായി സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

തങ്ങളുടെ അയൽരാജ്യങ്ങളെ ഇറാൻ ലക്ഷ്യം വെക്കില്ലെന്ന് നേരത്തെ ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ സമാധാന നീക്കങ്ങളെ ട്രംപ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അരാഖ്‌ചി കുറ്റപ്പെടുത്തി. ഇറാന്റെ പ്രതിരോധ ശ്രമങ്ങളെ ട്രംപ് 'കീഴടങ്ങൽ' എന്ന് വിശേഷിപ്പിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഇത്തരം നടപടികൾ മേഖലയിലെ സമാധാനം തകർക്കുമെന്നും സ്വയം പ്രതിരോധത്തിനായി ഇറാൻ നടത്തുന്ന നീക്കങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കൻ ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed